പല്പക് സൗഹൃദ ക്രിക്കറ്റ്‌ ടൂർണമെന്റ് 2025 നടത്തി

By : Organization Admin Aug 06, 2026
പല്പക് സൗഹൃദ ക്രിക്കറ്റ്‌ ടൂർണമെന്റ് 2025 നടത്തി

പൽപക്കിന്റെ കായിക പരിശീലന കളരിക്ക് വീണ്ടും തുടക്കം കുറിച്ച്  നടത്തിയ ക്രിക്കറ്റ് സൗഹൃദ മത്സരം 120 ൽ കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ സ്പോർട്സ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ സൗഹൃദ മത്സരത്തിൽ 4 ഏരിയകളിൽ നിന്നും ടീമുകൾ പങ്കെടുത്ത് വിജയകരമാക്കി തീർത്തു. കായിക മത്സരങ്ങൾക്ക് കാലദേശാന്തരങ്ങൾ മറന്ന് കൈകോർക്കുന്ന ഒരു പ്രത്യേക ലഹരിയുണ്ടെന്ന് ഇന്നലെ കഴിഞ്ഞ ടൂർണമെന്റിൽ നിന്നും ഒരിക്കൽ കൂടി തെളിയിച്ചു. ഫഹാഹീൽ,ഫർവാനിയ,സാൽമിയ അബാസിയ ഏരിയ സാരഥികൾ കളത്തിൽ ഇറങ്ങി കളിച്ച് ടീമിന് ശക്തി പകർന്നു.

ഇനിയും  ഇതുപോലെ ഒന്നിപ്പിച്ച് കോർത്തിണക്കാൻ കഴിയുന്ന ഇത്തരം നല്ല ചിന്തകളും ആശയങ്ങളും ഉടലെടുക്കട്ടെ അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. കുവൈറ്റ് ക്രിക്കറ്റ് ക്ലബിൽ അംഗത്വം നേടിയെടുത്തു പൽപക്കിനായി ഒരു ടീം വാർത്തെടുക്കുകയാവട്ടെ നമ്മുടെ ലക്ഷ്യം.

Feeds