കേരളത്തിലെ നിർധനരെ സഹായിക്കുന്നതിനായുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ദയാ ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് സംഭാവന ചെയ്തു.

By : Organization Admin Aug 05, 2026

പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായാണ് പൽപക് ഒരു ആംബുലൻസ് കൈമാറിയത്. ട്രസ്റ്റിന്റെ കീഴിൽ നടന്നുപോരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അവശ്യ മരുന്ന് വിതരണം, നിർധനർക്കുള്ള ഭക്ഷണ വിതരണം, ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് വാഹനം ഏറെ സഹായകരമാകും.

പാൽപാക് തങ്ങളുടെ ചരിത്രത്തിൽ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാതൃകാപരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായാണ് ആംബുലൻസ് കൈമാറ്റ ചടങ്ങ് വിലയിരുത്തപ്പെടുന്നത്.

 പ്രവാസ ലോകത്തുനിന്നും ജന്മനാട്ടിലെ പ്രയാസമനുഭവിക്കുന്ന സഹജീവികൾക്ക് താങ്ങാവുക എന്ന സംഘടനയുടെ ഉദാത്തമായ ലക്ഷ്യ പൂർത്തീകരണമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

Feeds