കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സുനിൽ ജെയിനുമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഭാരവാഹികൾ സൗഹൃദ കൂടിക്കാഴ്ച നടത്തി.

By : Organization Admin Aug 05, 2026
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സുനിൽ ജെയിനുമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഭാരവാഹികൾ സൗഹൃദ കൂടിക്കാഴ്ച നടത്തി.

2016 ഫെബ്രുവരി 24-ന് അംബാസഡറുടെ ഔദ്യോഗിക ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും പ്രശ്നങ്ങളും ഭാരവാഹികൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു.

പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ, ട്രഷറർ ശ്രീ. ശ്രീഹരി, സുപ്രീം കൗൺസിൽ അംഗം ശ്രീ. പി.എൻ. കുമാർ, ആർട്സ് സെക്രട്ടറി ശ്രീ. അനൂപ് മങ്ങാട്, ജോയിന്റ് പി.ആർ. സെക്രട്ടറി ശ്രീ. മുരളി പീവീസ്, ഫർവാനിയ ഏരിയ സെക്രട്ടറി ശ്രീ. സുരേഷ് കുമാർ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് അംബാസഡറെ സന്ദർശിച്ചത്.

 

Feeds