പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ 2017 ജനുവരി
27-ന് ഫർവാനിയയിലെ ഐഡിയൽ ഹാളിൽ വെച്ച് ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഫർവാനിയയിലെ ഐഡിയൽ ഹാളിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ദേശീയ സമഗ്രത വിളിച്ചോതുന്ന വർണ്ണാഭമായ ഫാൻസി ഡ്രസ്സ്, വിജ്ഞാനപ്രദമായ ക്വിസ് മത്സരങ്ങൾ, ഉപന്യാസ രചന, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രാർത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങിൽ ബാലസമിതി കൺവീനർ നികിത അരവിന്ദാക്ഷൻ സ്വാഗതം ആശംസിച്ചു. പാൽപാക് വൈസ് പ്രസിഡന്റ് ശ്രീ. ടി.എം. മോഹൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് കൺവീനർ ശ്രീമതി അംബിക ശിവപ്രസാദ്, കൺവീനർമാരായ അഞ്ജലി രാജേഷ്, മീര രാജീവ്, രശ്മി വിനീത്, ബാലസമിതി കൺവീനർമാരായ അതിഥി അച്യുത പ്രസാദ്, ദീപിക ദിലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആർട്സ് സെക്രട്ടറി ശ്രീ. സുരേഷ് മാധവൻ പരിപാടികൾക്ക് പൊതുവായി നേതൃത്വം നൽകി. ലേഡീസ് വിങ് ജോയിന്റ് കൺവീനർ ശോഭ പ്രേംരാജ് നന്ദി പ്രകാശനം നിർവഹിച്ച ചടങ്ങ് ദേശീയഗാനാലാപനത്തോടെ സമാപിച്ചു
