അമ്മയും കുഞ്ഞും പദ്ധതി 2016 യാഥാര്‍ഥ്യമായി

By : Organization Admin Aug 05, 2026
അമ്മയും കുഞ്ഞും പദ്ധതി 2016 യാഥാര്‍ഥ്യമായി

പല്‍പക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയുടെ ഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സൗജ്യനമായി നിര്‍മ്മിച്ചു നല്‍ക്കുന്ന 30 കിടക്കകളോടു കൂടിയ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കുട്ടികളുടെ വാര്‍ഡാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്.

പാലക്കാട് പ്രവാസി അസോസിയേക്ഷന്‍ ഓഫ് കുവൈറ്റ് (പാല്‍പക്) പത്താം വാര്‍ഷികത്തോടനുബദ്ധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ അമ്മയും കുഞ്ഞും പദ്ധതി യാഥാര്‍ത്ഥ്യമാക്കി.പദ്ധതിയുടെ ഉദ്ഘാടനം എം.ബി രാജേഷ് എം.പി നിര്‍വ്വഹിച്ചു.


പല്‍പക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   പാലക്കാട് ജില്ലാ ആശുപത്രിയുടെ ഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍  സൗജ്യനമായി നിര്‍മ്മിച്ചു നല്‍കുന്ന 30 കിടക്കകളോടു കൂടിയ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കുട്ടികളുടെ വാര്‍ഡാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്.

ആശുപത്രി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍  പാലക്കാട് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ അഡ്വ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
പല്‍പക് ചാരിറ്റി  സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും, പല്‍പക് പ്രസിഡണ്ട് പി.എന്‍. കുമാര്‍ പദ്ധതിയെകുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പി.കെ, മുനിസപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പല്‍പക് ജോയിന്റ് സെക്രട്ടറി ബി.ജി.വേണുകുമാര്‍ നന്ദി പറഞ്ഞു.

നവജാത ശിശുവിന്റെയും അമ്മയുടെയും ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യമാണ് പദ്ധതി തിരഞ്ഞെടുക്കുവാന്‍ 2016ല്‍ പല്‍പകിനെ പ്രേരിപ്പിച്ചത്

Feeds