പാലക്കാടൻ മേള 2017 വർണ്ണാഭമായി സമാപിച്ചു

By : Organization Admin Aug 05, 2026
പാലക്കാടൻ മേള 2017 വർണ്ണാഭമായി സമാപിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സംഘടിപ്പിച്ച ഓണം-ഈദ് ആഘോഷ പരിപാടിയായ "പാലക്കാടൻ മേള 2017" ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സമാപിച്ചു.

സെപ്റ്റംബർ 29 വെള്ളിയാഴ്ച ഖൈത്താൻ കാർമൽ സ്കൂളിൽ വച്ച് രാവിലെ 10 മണി മുതൽ ദിവസം മുഴുവൻ നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് മേള നടന്നത്.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുവൈറ്റിലെ പ്രമുഖ സാംസ്കാരിക നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. പാൽപാക് പ്രവർത്തകർ അണിനിരന്ന തിരുവാതിര, ഒപ്പന, മാർഗ്ഗംകളി, സ്കിറ്റ് തുടങ്ങിയ സാംസ്കാരിക പരിപാടികൾ കാണികൾക്ക് മികച്ച ദൃശ്യവിരുന്നേകി.

കൂടാതെ, കൂടല്ലൂർ പാർത്ഥാസ് കേറ്ററിംഗിന്റെ പ്രശസ്ത പാചകവിദഗ്ദ്ധർ തെയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പ്രശസ്ത ഗായകരായ രാജേഷ് അടിമാലി, ലേഖ അജയ് എന്നിവരുടെ ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

മേളയുടെ ഭാഗമായി മുൻദിവസം (സെപ്റ്റംബർ 28 വ്യാഴാഴ്ച) വൈകുന്നേരം സംഘടിപ്പിച്ച പൂക്കളമത്സരത്തിലും കുട്ടികൾക്കായുള്ള ചിത്രരചന/പെയിന്റിംഗ് മത്സരങ്ങളിലും നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു.

Feeds