പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷിക പിക്കിനിക് (2022) സംഘടിപ്പിച്ചു.
By : Organization Admin
Aug 04, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് നേതൃത്വത്തിൽ കുവൈത്തിൽ വെച്ച്
വിപുലമായ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികളും
കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ
കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി.
പരിപാടിയിൽ സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, സി.പി.
ബിജു, ഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘാടകരായ നൗഷാദ് സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.
