പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) “കലോത്സവം 2022” നടത്തി.

By : Organization Admin Aug 04, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) “കലോത്സവം 2022” നടത്തി.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) കലോത്സവം സാംസ്കാരിക സമ്മേളനം ബി.​ഇ.​സി മാ​ർ​ക്ക​റ്റി​ങ് മ​നേ​ജ​ർ രാ​മ​ദാ​സ് ഉദ്ഘാടനം ചെയ്തു.

മംഗഫ് ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാൽപക് പ്രസിഡന്റ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാമദാസ് ഉദ്ഘാടനം ചെയ്തു.

പാൽപക് രക്ഷാധികാരി പി.എൻ. കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി സുനിത പത്മ കൃഷ്ണൻ കലോത്സവ വിജയികളെ പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് അംഗം സംഗീത് സ്വാഗതവും ട്രഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു.

Feeds