പൽപക് 'കലോത്സവം 2017' വിപുലമായി ആഘോഷിച്ചു.

By : Organization Admin Aug 04, 2026
പൽപക് 'കലോത്സവം 2017' വിപുലമായി ആഘോഷിച്ചു.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സംഘടിപ്പിച്ച “കലോത്സവം 2017” ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൽപക് പ്രസിഡന്റ് ശ്രീ. പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. ബി.ഇ.സി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ. മാത്യു വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീലങ്കൻ എയർവേസ് കൺട്രി മാനേജർ ശ്രീ. അമിതാഭ് ആന്റണി, രക്ഷാധികാരി ശ്രീ. ദിലീ, വൈസ് പ്രസിഡന്റ് ശ്രീ. ടി.എം. മോഹൻ, അഡ്വൈസറി ബോർഡ് അംഗം ശ്രീ. അരവിന്ദാക്ഷൻ, ലേഡീസ് വിംഗ് കൺവീനർ ശ്രീമതി അംബിക ശിവപ്രസാദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ പൽപകിന്റെ ഡ്രീം ചാരിറ്റി പദ്ധതിയായ “മദർ ആൻഡ് ചൈൽഡ്” പ്രൊജക്റ്റിന്റെ പുരോഗതിയും പ്രവർത്തന ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. മുൻപ് നടന്ന ചടങ്ങിൽ ആർട്സ് സെക്രട്ടറി ശ്രീ. സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ ശ്രീ. പ്രേംരാജ് നന്ദിയും രേഖപ്പെടുത്തി. കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് പൽപക് അംഗങ്ങളും കുട്ടികളും അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ക്ലാസിക്കൽ-സിനിമാറ്റിക് നൃത്തങ്ങൾ, ലളിതസംഗീതം, സ്കിറ്റ്, ഒപ്പന, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ കലോത്സവത്തിന് മാറ്റുകൂട്ടി. പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വലിയ വിജയമായി തീർന്ന ഈ കലോത്സവം അവിസ്മരണീയമാക്കാൻ സഹായിച്ച എല്ലാവർക്കും പൽപക് കമ്മിറ്റി നന്ദി അറിയിച്ചു.

Feeds