പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ബാലസമിതി ശിശുദിനം
ആഘോഷിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
ബാലസമിതി പ്രസിഡന്റ് അനാമിക അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു.
ബൈക്ക് റൈഡിങ്, ഹോഴ്സ് റൈഡിങ്, സ്വിമ്മിങ് എന്നിവയിൽ
മികവ് തെളിയിച്ച കേത്ലൻ റെയ്മണ്ട് ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥ് പ്രസാദ് ശിശുദിന
സന്ദേശം നൽകി. ഹന ജസ്നിയ, രാജി ജയരാജ്, സക്കീർ പുതുനഗരം, പ്രേംരാജ് എന്നിവർ ആശംസകൾ
അർപ്പിച്ചു. വൈഭവ് ധീരജ് സ്വാഗതവും ചന്ദന സതീഷ് നന്ദിയും പറഞ്ഞു.
കുട്ടികളിൽ സ്വയം അച്ചടക്കം എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ച് ചിത്ര
വെള്ളോലിക്കലം സംസാരിച്ചു. കേരള സർക്കാരിന്റെ കീഴിലുള്ള 'മലയാളം
മിഷൻ' പരീക്ഷയിൽ വിജയിച്ച 17 കുട്ടികൾക്കുള്ള
സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ബാലസമിതി കുട്ടികളുടെ രചനകൾ
ഉൾക്കൊള്ളുന്ന ഇ-മാഗസിനും പ്രകാശനം ചെയ്തു. മ്യൂസിക് ബാൻഡ്, സംഘഗാനം,
വിവിധ മത്സരങ്ങൾ എന്നിവയും നടന്നു. നവനീത് കൃഷ്ണൻ, തനുശ്രീ, ദൃശ്യ പ്രസാദ്, ശ്രീജ
മധു, ശോഭ ദിനേഷ്, ശ്വേതാ സുരേഷ്
എന്നിവർ നേതൃത്വം നൽകി.