പല്‍പക് ബാലസമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായി ‘ചിൽഡ്രൻസ് ഫെസ്റ്റ് 2022’ സംഘടിപ്പിച്ചു.

By : Organization Admin Aug 04, 2026
പല്‍പക് ബാലസമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായി ‘ചിൽഡ്രൻസ് ഫെസ്റ്റ് 2022’ സംഘടിപ്പിച്ചു.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) ബാലസമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി "ചിൽഡ്രൻസ് ഫെസ്റ്റ്" സംഘടിപ്പിച്ചു. 2022 നവംബർ 18 വെള്ളിയാഴ്ച ,മംഗഫ് മെമ്മറീസ് ഹാള്ളിൽ വെച്ച് രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷങ്ങൾ നടന്നത്.

കുട്ടികളുടെ സാംസ്കാരിക സമ്മേളനം കുവൈറ്റ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൽപക് ബാലസമിതി പ്രസിഡന്റ് വർഷ വിനോദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേവിക രാജു ശിശുദിന സന്ദേശം വായിച്ചു.

പൽപക് പ്രസിഡന്റ് അഡ്വ. സുരേഷ് പുളിക്കൽ, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, കൺവീനർമാരായ ഗൗരി സുരേഷ്, അഭിരാമി നിതിൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ചന്ദന സതീഷ് സ്വാഗതവും പാർവതി വിശ്വനാഥൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വിവിധ വിനോദ മത്സരങ്ങൾ, കലാപ്രകടനങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ അരങ്ങേറി. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വൈകീട്ട് 5 മണിക്ക് നടന്ന മാജിക് ഷോയോടെയാണ് ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചത്.

Feeds