പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷിക പിക്കിനിക് (2018) സംഘടിപ്പിച്ചു.
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി വാർഷിക പിക്കിനിക് സംഘടിപ്പിച്ചു. അഹ്മദി കെ.ഒ.സി ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
രാവിലെ 10.00 മണിക്ക് ആരംഭിച്ച പരിപാടി പൽപക് കൺവീനർ സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുരേഷ് മാധവൻ വാർഷിക പിക്നിക് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.എൻ. കുമാർ, ജനറൽ സെക്രട്ടറി പ്രേംരാജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
വിവിധങ്ങളായ കളികളും വിനോദ പരിപാടികളും പിക്നിക്കിന് മാറ്റുകൂട്ടി. പാൽപാക് വനിതാ വിഭാഗം തയാറാക്കിയ രുചികരമായ വിഭവങ്ങളും ഉച്ചഭക്ഷണവും പങ്കെടുത്തവർക്ക് മികച്ച അനുഭവമായി.
മത്സര വിജയികൾക്കുള്ള സമ്മാനദാനത്തിന് ശേഷം വൈകുന്നേരം 4.00 മണിയോടെ പരിപാടികൾ സമാപിച്ചു. പൽപക് മീഡിയ സെക്രട്ടറി ജിജു മാത്യു നന്ദി രേഖപ്പെടുത്തി.
