പാലക്കാട് പ്രവാസി അസോസിയേഷൻ ‘പാലക്കാടൻ മേള 2023’ ആഘോഷിച്ചു.

By : Organization Admin Aug 04, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ‘പാലക്കാടൻ മേള 2023’ ആഘോഷിച്ചു.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഓണാഘോഷ പരിപാടി "പാലക്കാടൻ മേള 2023" ഖൈത്താൻ കർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. SEPETMBER 15 വെള്ളിയാഴ്ച രാവിലെ 9:30-ന് ചെണ്ടമേളവും താലപ്പൊലിയും മാവേലി എഴുന്നള്ളത്തും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പൽപക് പ്രസിഡന്റ് പി. എൻ. കുമാർ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ എക്സ്ചേഞ്ച് മാനേജർ രാംദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ പ്രേംരാജ് നന്ദിയും രേഖപ്പെടുത്തി. ജിജു മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.

പൽപക്കിന്റെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 20-ന് നടക്കുന്ന മെഗാ ഈവന്റിന്റെ പ്രവേശന പാസ് വിതരണം, ചടങ്ങിൽ വെച്ച് സുനിൽ മേനോന് നൽകിക്കൊണ്ട് മെഗാ ഈവന്റ് കൺവീനർ പ്രേം രാജ് നിർവ്വഹിച്ചു.

ചടങ്ങിൽ രക്ഷാധികാരി വി. ദിലി, അഡ്വൈസറി ബോർഡ് അംഗം വേണു കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി. പി. ബിജു, സോഷ്യൽ അഫയേഴ്സ് സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, ഓഡിറ്റർ രാജേഷ്, സ്പോർട്സ് സെക്രട്ടറി ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സൽമിയ പ്രദേശങ്ങളിലെ പാൽപാക് അംഗങ്ങളും വനിതാവേദിയും ബാലസമിതിയും ചേർന്ന് തിരുവാതിര, ഒപ്പന, നാടകം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് അംഗങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയും പ്രശസ്ത പിന്നണി ഗായകരായ ശ്യാം പ്രസാദ്, പാർവ്വതി ദീപക് എന്നിവരുടെ സംഗീതവിരുന്നും ഒരുക്കിയിരുന്നു.

 

Feeds