പാലക്കാട് പ്രവാസി അസോസിയേഷൻ ബാലസമിതി ശിശുദിനാഘോഷം (2016) സംഘടിപ്പിച്ചു.

By : Organization Admin Aug 04, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ബാലസമിതി ശിശുദിനാഘോഷം (2016) സംഘടിപ്പിച്ചു.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം (2016) സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നിരവധിയേറെ കുട്ടികൾ പങ്കെടുത്തു.

ഭാരതീയ ദേശീയ നേതാക്കളെ അനുസ്മരിച്ചുകൊണ്ടുള്ള ഫാൻസി ഡ്രസ്സ് മത്സരം, കവിതാ പാരായണം, പ്രസംഗം, ബേബി ഷോ, ദേശഭക്തിഗാനങ്ങൾ, നാടകം, കഥാകഥനം, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. തുടർന്ന് കുട്ടികൾക്കായി ശരിയായ തീരുമാനങ്ങൾ എങ്ങനെ കൈക്കൊള്ളാം എന്ന വിഷയത്തിൽ ശ്രീമതി മോളി ദിവാകരനും, “ആരോഗ്യമുള്ള ബാല്യം ശോഭനമായ ഭാവി എന്ന വിഷയത്തിൽ ഡോ. റൂമിയ ജസ്റ്റിനും നയിച്ച ബോധവൽക്കരണ ക്ലാസുകളും സെഷനുകളും നടന്നു.

പ്രാർത്ഥനയോടും കുവൈത്ത്, ഇന്ത്യ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളോടും കൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാളവിക മാവത്ത് സ്വാഗതം ആശംസിച്ചു. പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും കൺവീനറുമായ ശ്രീ. സുരേഷ് മാധവൻ പരിപാടിയുടെ ആമുഖ പ്രസംഗം നടത്തി. സ്വാതി നന്ദകുമാർ ശിശുദിന സന്ദേശം നൽകി. തുടർന്ന് നികിത അരവിന്ദാക്ഷൻ, സുപ്രീം കൗൺസിൽ അംഗങ്ങളായ ശ്രീ. പി.എൻ. കുമാർ, ശ്രീ. ദിലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദീപിക ദിലി നന്ദി രേഖപ്പെടുത്തി.

ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ, ലേഡീസ് വിങ് കൺവീനർ ശ്രീമതി ശ്രീലേഖ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ സമഗ്രമായി നിയന്ത്രിച്ചു.

Feeds