പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം (2016) സംഘടിപ്പിച്ചു.
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ പരമ്പരാഗത രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
വിശുദ്ധ റമദാനിലെ പുണ്യനിമിഷങ്ങൾ പങ്കുവെക്കാൻ നൂറുകണക്കിന് പൽപക് അംഗങ്ങളാണ് ചടങ്ങിൽ ഒത്തുചേർന്നത്. പ്രമുഖ പണ്ഡിതൻ സക്കീർ ഹുസൈൻ തൂവ്വൂർ മുഖ്യാതിഥിയായി പങ്കെടുത്ത് വ്രതാനുഷ്ഠാനത്തിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചാരിറ്റി സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ സക്കീർ ഹുസൈൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, സുപ്രീം കൗൺസിൽ അംഗങ്ങളായ ദിലി, ടി. എം. മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് മാധവൻ, ജോയിന്റ് സെക്രട്ടറി വേണു അലനല്ലൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ട്രഷറർ ശ്രീഹരി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 3 വർഷമായി തുടർച്ചയായി വിജയകരമായി ഇഫ്താർ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതിൽ എല്ലാവരുടെയും പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
