പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം (2017) സംഘടിപ്പിച്ചു.

By : Organization Admin Aug 04, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം (2017) സംഘടിപ്പിച്ചു.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 2017 ജൂൺ 9 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ആരംഭിച്ച ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്തു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ആദിൽ സലാഫി പുത്തൂർ പള്ളിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് റമദാൻ സന്ദേശപ്രഭാഷണം നടത്തി.

ചാരിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ വിശിഷ്ടാതിഥികളെയും അംഗങ്ങളെയും വേദിയിലേക്ക് സ്വാഗതം ചെയ്തു

പൽപക് പ്രസിഡന്റ് പി. എൻ. കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ദിലി, സെക്രട്ടറി ശിവദാസ് വാഴയിൽ, ജോയിന്റ് സെക്രട്ടറി വേണു കുമാർ എന്നിവർ റമദാൻ ആശംസകൾ നേരുകയും സംസാരിക്കുകയും ചെയ്തു.

അബ്ദുൽ സലാം പട്ടാമ്പി ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Feeds