പൽപക് 'പൊന്നോണം 2015' ആഘോഷിച്ചു

By : Organization Admin Aug 04, 2026
പൽപക് 'പൊന്നോണം 2015' ആഘോഷിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് സംഘടിപ്പിച്ച 'പൊന്നോണം 2015' ആഘോഷങ്ങൾ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.

വിവിധ കലാപരിപാടികൾ, വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ, നാടകങ്ങൾ, സംഘഗാനം, പരമ്പരാഗത തിരുവാതിരക്കളി എന്നിവയോടൊപ്പം കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനും പ്രശസ്ത നാടൻപാട്ട്/പിന്നണി ഗായകനുമായ സി.ജെ. കുട്ടപ്പൻ നയിച്ച നാടൻപാട്ടും സംഗീത വിരുന്നും ആഘോഷങ്ങൾക്ക് പകിട്ടേകി. അംഗങ്ങൾക്കും കുട്ടികൾക്കുമായി പൂക്കളമത്സരം, ചിത്രരചനാ മത്സരം എന്നിവയും വിപുലമായ ഓണസദ്യയും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

പൽപക് പ്രസിഡന്റ് ഷൈനു ജി. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം മുഖ്യാതിഥിയായ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. സുനിൽ കൃഷ്ണൻ, അരവിന്ദാക്ഷൻ, സ്മിത മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർട്സ് സെക്രട്ടറി സുരേഷ് മാധവൻ സ്വാഗതവും ട്രഷറർ ടി.എം. മോഹൻ നന്ദിയും പറഞ്ഞു.

തുടർന്ന്, സെപ്റ്റംബർ 19-ന് ഹൈ ഡൈനിംഗ് റസ്റ്റോറന്റ് ഹാളിൽ വെച്ച് മുഖ്യാതിഥി സി.ജെ. കുട്ടപ്പനുമായി പ്രത്യേക സംവാദവും ആശയവിനിമയ പരിപാടിയും സംഘടിപ്പിച്ചു.

Feeds