കെഫാക് ഫുട്ബോൾ ടൂർണമെന്റിൽ പൽപക്കിന് രണ്ടാം റണ്ണേഴ്സ് അപ്പ് ട്രോഫി
കുവൈറ്റ് മലയാളി അസോസിയേഷൻ (KEFAK) 2016 മേയ് 13-ന് സംഘടിപ്പിച്ച അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) പ്രതിനിധീകരിച്ച പാലക്കാട് ജില്ലാ ഫുട്ബോൾ ടീം രണ്ടാം റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി.
ഏറെ ആവേശം നിറഞ്ഞ മത്സരത്തിൽ,
പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിന്റെ മാർജിനിൽ എറണാകുളം ടീമിനെ പരാജയപ്പെടുത്തിയാണ് പാൽപാക് ടീം ഈ വിജയം കൈവരിച്ചത്. വലിയ ജനക്കൂട്ടവും ആവേശഭരിതരായ ആരാധകരും ഈ മത്സരത്തിന് സാക്ഷ്യം വഹിച്ചു.
തുടർന്ന് കെഫാക് നടത്തിയ സമാപന-സമ്മാനദാന ചടങ്ങിൽ, പൽപക് സ്പോർട്സ് സെക്രട്ടറി ശ്രീ. സുധീർ നായരുടെ നേതൃത്വത്തിൽ മാനേജ് ചെയ്ത ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരെയും ടീം അംഗങ്ങളെയും പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ അഭിനന്ദിച്ചു.
