പൽപക് 'ചെമ്പൈ കലോത്സവം 2016' ആഘോഷിച്ചു

By : Organization Admin Aug 04, 2026
പൽപക് 'ചെമ്പൈ കലോത്സവം 2016' ആഘോഷിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (PALPAK) തങ്ങളുടെ കലാദിനം 'ചെമ്പൈ കലോത്സവം 2016' എന്ന പേരിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ (SIMS) നടന്ന മുഴുവൻ ദിവസത്തെ പരിപാടിയിൽ സംഘടനയിലെ അംഗങ്ങളും കുട്ടികളും ചേര്‍ന്ന് വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.

ക്ലാസിക്കൽ-സിനിമാറ്റിക് നൃത്തങ്ങൾ, ലളിതഗാനം, മാപ്പിളപ്പാട്ടുകൾ, ഒപ്പന, നാടൻപാട്ട്, ഫാൻസി ഡ്രസ്സ്, സ്കിറ്റുകൾ തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മെമന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർട്സ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ശ്രീ. അനൂപ് മാങ്ങാട്ട് സ്വാഗതം ആശംസിച്ചു. പ്രശസ്ത നാടക സംവിധായകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുരേഷ് തൊളാംബ്ര പരിപാടി ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് മാധവൻ, ലേഡീസ് വിങ് കൺവീനർ ശ്രീമതി ശ്രീരേഖ ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായ ശ്രീ. സുരേഷ് തൊളാംബ്രയെ പൽപക് സപ്രിം കൗൺസിൽ അംഗങ്ങളായ ശ്രീ. പി.എൻ. കുമാർ, ശ്രീ. ദിലി, ശ്രീ. ടി.എം. മോഹൻ, ശ്രീ. നാരായണൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് മെമന്റോ നൽകി ആദരിച്ചു. ട്രഷറർ ശ്രീ. ശ്രീഹരി നന്ദി രേഖപ്പെടുത്തി.

Feeds