പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പത്താം വാർഷികം 'ദശോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പത്താം വാർഷികം 'ദശോത്സവ്'
എന്ന പേരിൽ 2018 ഫെബ്രുവരി 9-ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പാൽപക് പ്രസിഡന്റ് പി.എൻ. കുമാർ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കൺവീനർ സുരേഷ് മാധവൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.
അസോസിയേഷൻ കഴിഞ്ഞ 10 വർഷമായി നടത്തിയ മികച്ച കാരുണ്യപ്രവർത്തനങ്ങളെ ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, ചാരിറ്റി സെക്രട്ടറി സമീർ ഹുസൈൻ എന്നിവർ തങ്ങളുടെ സന്ദേശത്തിലൂടെ എടുത്തുപറഞ്ഞു.
രക്ഷാധികാരി വി. ദിലി, അഡ്വൈസറി ബോർഡ് അംഗം അരവിന്ദാക്ഷൻ, ലേഡീസ് വിംഗ് കൺവീനർ അംബിക ശിവപ്രസാദ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. ട്രഷറർ പ്രേംരാജ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
മീഡിയ സെക്രട്ടറി ജയൻ നമ്പ്യാർ ഈ സുപ്രധാന അവസരത്തിൽ തയ്യാറാക്കിയ മനോഹരമായ ഒരു ഡിജിറ്റൽ/പ്രിന്റ് സ്മരണിക((Souvenir) വേദിയിൽ സമർപ്പിച്ചു.
പാലക്കാട് ജില്ലയിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ഇതിഹാസങ്ങളെയും അനുസ്മരിച്ചുകൊണ്ട് പൽപക് അംഗങ്ങൾ അവതരിപ്പിച്ച പ്രത്യേക സിഗ്നേച്ചർ പ്രോഗ്രാം ഏറെ ശ്രദ്ധേയമായി.
പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണനും ദുർഗ്ഗ വിശ്വനാഥും നയിച്ച ഗാനമേള ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
