യുദ്ധകാലത്തെ മാനസികാരോഗ്യം: പൽപകും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ചേർന്ന് വെബിനാർ സംഘടിപ്പിച്ചു

By : Organization Admin Aug 04, 2026
യുദ്ധകാലത്തെ മാനസികാരോഗ്യം: പൽപകും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ചേർന്ന് വെബിനാർ സംഘടിപ്പിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (പൽപക്), കോട്ടയ്ക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ചും സംയുക്തമായി 'ആയുർമനസ്സ്' പരമ്പരയുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. "യുദ്ധകാലത്തെ മാനസികാരോഗ്യം" എന്ന സമകാലിക പ്രസക്തമായ വിഷയത്തിലായിരുന്നു വെബിനാർ. 2026 മാർച്ച് 23 തിങ്കളാഴ്ച കുവൈറ്റ് സമയം വൈകുന്നേരം 5 മണിക്കും (ഇന്ത്യൻ സമയം 7.30 PM) ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി നടന്നത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. പി. രാജേന്ദ്രൻ പരിപാടിയിൽ ആമുഖഭാഷണം നടത്തി. തുടർന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. സുഭാഷ് പി.എം., ശ്രീ സക്കറിയ എസ്.വി. എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു. കോട്ടയം ബ്രാഞ്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബി. ഹേമചന്ദ്രൻ പരിപാടിയുടെ മോഡറേറ്ററായി പ്രവർത്തിച്ചു.

പൽപക് സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ സ്വാഗതവും, പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ അധ്യക്ഷ പ്രസംഗവും നടത്തി. പൽപക് ട്രഷറർ ശ്രീ പ്രേംരാജ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വെബിനാറിന്റെ ഭാഗമായി പങ്കെടുത്തവർക്കായി പ്രത്യേക ചോദ്യോത്തര വേളയും ഒരുക്കിയിരുന്നു. നിരവധിയാളുകളാണ് ഓൺലൈൻ വഴി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായത്.

Feeds