പൽപക് വനിതാ വേദി മുൻ ജനറൽ കൺവീനർ മീരാ വിനോദിന് യാത്രയയപ്പ് നൽകി
By : Organization Admin
Aug 04, 2026
നാട്ടിലേക്ക് സ്ഥിരതാമസത്തിനായി പോകുന്ന ഫഹാഹീൽ ഏരീയാ എക്സിക്യൂട്ടീവ് അംഗവും പൽപക് വനിതാ വേദി മുൻ ജനറൽ കൺവീനറുമായ ശ്രീമതി. മീരാ വിനോദിന് പാലക്കാട് പ്രവാസി അസോസിയേഷൻ (പൽപക്) യാത്രയയപ്പ് നൽകി.
ചടങ്ങിൽ വെച്ച് സംഘടനയുടെ ഉപഹാരം അവർക്ക് കൈമാറി. പൽപകിന്റെ വിവിധ പ്രവർത്തനങ്ങളിൽ മീരാ വിനോദ് നൽകിയ സംഭാവനകളെ യോഗത്തിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. പുതിയ ജീവിതത്തിന് സഹപ്രവർത്തകർ ചടങ്ങിൽ ആശംസകൾ നേർന്നു.
