പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് – ബാലസമിതി - റിപ്പബ്ലിക് ദിനം 2026

By : Organization Admin Aug 03, 2026
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് – ബാലസമിതി - റിപ്പബ്ലിക് ദിനം 2026

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) – ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം 2026 ജനുവരി 30-ന് മംഗഫ് കല സെന്റർ ഹാളിൽ വെച്ച് വളരെ പ്രൗഢിയോടെയും ആവേശത്തോടെയും ആഘോഷിച്ചു.

നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ലൈവ് ക്വിസ് മത്സരം, ദേശഭക്തി ഗാനങ്ങൾ, പ്രസംഗ മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വനിതാവേദി പ്രതിനിധികളുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാളും ഒരുക്കിയിരുന്നു.

ശ്രീമതി വിചിത്ര വാസുദേവന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മാസ്റ്റർ സിദ്ധാർത്ഥ് പ്രസാദ് സ്വാഗതം ആശംസിച്ചു. ബാലസമിതി പ്രസിഡന്റ് കുമാരി അനാമിക അപ്പുക്കുട്ടൻ അധ്യക്ഷ പ്രസംഗം നടത്തി.

പൽപക് വൈസ് പ്രസിഡന്റ് ശ്രീ ശശികുമാർ ദേശീയ പതാക ഉയർത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മാസ്റ്റർ വൈഭവ് ധീരജ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. പൽപക് ജനറൽ സെക്രട്ടറി ശ്രീ ശിവദാസ് വാഴയിൽ, ബാലസമിതി ജനറൽ കൺവീനർ ശ്രീമതി ശ്രുതി ഹരീഷ്, കുമാരി ഹന ജസാനിയ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് മാസ്റ്റർ സിദ്ധാർത്ഥ് പ്രസാദ് അവതരിപ്പിച്ച കീബോർഡ് സംഗീതാർച്ചന സദസ്യരുടെ ശ്രദ്ധപിടിച്ചുപറ്റി. പ്രസംഗ മത്സരത്തിന്റെ വിധികർത്താവായി ശ്രീമതി സിന്ധു വർമ്മ പ്രവർത്തിച്ചു. കുമാരി ചന്ദന സതീഷ് നന്ദി രേഖപ്പെടുത്തിയതോടെ പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനമായി.

Feeds