പുഞ്ചിരിയോടെ വളർത്താം പൊന്നോമനകളെ; പൽപക് വനിതാ വേദിയുടെ പാരന്റിംഗ് വർക്ക്‌ഷോപ്പ് – 2026

By : Organization Admin Aug 03, 2026
പുഞ്ചിരിയോടെ വളർത്താം പൊന്നോമനകളെ; പൽപക് വനിതാ വേദിയുടെ പാരന്റിംഗ് വർക്ക്‌ഷോപ്പ് – 2026

കുട്ടികളെ പുഞ്ചിരിയോടെ വളർത്താം എന്ന സന്ദേശവുമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പാൽപാക്) വനിതാ വേദി സംഘടിപ്പിച്ച പേരന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി.

മാതൃദിനത്തോടനുബന്ധിച്ച് 'പേരന്റിംഗ് വിത്ത് എ സ്മൈൽ' (PARENTING WITH A SMILE) എന്ന വിഷയത്തിൽ ഓൺലൈനായാണ് സെഷൻ സംഘടിപ്പിച്ചത്.

പ്രശസ്ത പേരന്റിംഗ് ആൻഡ് ലൈഫ് കോച്ച് അമൃത കെ. ഫ്രാൻസിസ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

കുട്ടികളുടെ വാശികൾ, ഡിജിറ്റൽ അഡിക്ഷൻ, കൗമാരപ്രായത്തിലെ മാറ്റങ്ങൾ എന്നിവയെ സ്നേഹത്തോടെയും പുഞ്ചിരിയോടെയും എങ്ങനെ നേരിടാമെന്നും കുട്ടികളുടെ കരിയർ വികസനത്തിൽ മാതാപിതാക്കളുടെ പങ്ക് എത്രത്തോളമുണ്ടെന്നും അമൃത വിശദീകരിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നായി നൂറിലധികം മാതാപിതാക്കൾ ഗൂഗിൾ മീറ്റിലൂടെ നടന്ന പരിപാടിയിൽ പങ്കെടുത്തു പല്പാക് പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷനായ ചടങ്ങിൽ വനിതാവേദി ജനറൽ കൺവീനർ ദൃശ്യ പ്രസാദ് സ്വാഗതം ആശംസിച്ചു.

 അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിവ ഗണേഷ് പരിപാടിയിൽ ആശംസകൾ അറിയിച്ചു. സിന്ധു സുനിൽ മോഡറേറ്ററായ ചോദ്യോത്തര വേളയിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ധ മറുപടി നൽകി. ലതിക ശശികുമാർ കൃതജ്ഞത രേഖപ്പെടുത്തി. വനിതാവേദി നടത്തുന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു വെബിനാർ ഒരുക്കിയത്.

Feeds