പൽപക് ട്രഷറർ പ്രേംരാജിന് യാത്രയയപ്പ് നൽകി

By : Organization Admin Aug 03, 2026
പൽപക് ട്രഷറർ പ്രേംരാജിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൽപക് ട്രഷറർ പ്രേംരാജിനും, പത്നി ശോഭാ പ്രേംരാജിനും പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) യാത്രയയപ്പു നൽകി.

മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനു ശേഷമാണ് പ്രേംരാജ് നാട്ടിലേക്ക് മടങ്ങുന്നത്.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി പി. എൻ. കുമാർ, വൈസ് പ്രസിഡന്റ് ശശികുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, രാജേഷ് പരിയാരത്ത്, വനിതാ വേദി ജനറൽ കൺവീനർ ദൃശ്യപ്രസാദ്, ബാല സമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സക്കീർ പുതൂനഗരം, ജിത്തു.എസ്. നായർ, സംഗീത് പരമേശ്വരൻ, ജിജു മാത്യു, അനൂപ് മേലേതിൽ, രാജേന്ദ്രൻ, വാസുദേവൻ, ഹരീഷ്, സുധീർ, വനിതാ വേദി കൺവീനർ ലതിക ശശികുമാർ, സി.പി. ബിജു, രാജു നായർ, ജയൻ നമ്പ്യാർ, മധു വാര്യർ, ശ്രീജ മധു, മനോജ് പരിയാനി,വിജയകുമാർ വാരിയർ അനൂപ് മങ്ങാട്ട്, കവിത അനൂപ്, ഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതവും, നിയുക്ത ട്രഷറർ രാജേഷ് ബാലഗോപാൽ നന്ദിയും പറഞ്ഞു. പൽപക്കിന്റെ സ്നേഹോപഹാരം പ്രസിഡന്റ് അരവിന്ദാക്ഷനും, രക്ഷാധികാരി പി.എൻ. കുമാറും കൈമാറി.

ആദരവിനും യാത്രയയപ്പിനും പ്രേംരാജും ശോഭാ പ്രേംരാജും നന്ദി രേഖപ്പെടുത്തി.

Feeds