മാതൃദിനത്തോട് അനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) അംഗങ്ങൾക്കായി ഒരു മൈക്രോ ഫിലിം മത്സരം സംഘടിപ്പിച്ചു.
കലയുടെ കാൻവാസിലൂടെ അമ്മമാരുടെ വിലമതിക്കാനാവാത്ത സ്നേഹത്തെയും ത്യാഗങ്ങളെയും ആദരിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അമ്മയുടെ സ്നേഹവും പ്രാധാന്യവും പ്രമേയമാക്കിയ മത്സരത്തിൽ നിരവധി സർഗ്ഗാത്മക ഹ്രസ്വചിത്രങ്ങളാണ് പങ്കെടുത്തത്.
ജഡ്ജിംഗ് പാനലിന്റെ വിശദമായ വിലയിരുത്തലിനൊടുവിൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി എന്നിവയുൾപ്പെടെ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി മടക്കം എന്ന ഹ്രസ്വചിത്രം മേളയിൽ വൻ വിജയം നേടി.
പൽപക് മൈക്രോ ഫിലിം ഫെസ്റ്റിവൽ 2026:
മത്സരഫലം മികച്ച ചിത്രം: മടക്കം
മികച്ച സംവിധായകൻ: എം. അലി (മടക്കം)
മികച്ച തിരക്കഥ: മോടിയിൽ നാണു വിജയൻ (അമ്മയ്ക്കായി)
മികച്ച നടി: രമ്യ ജയപാൽ (മടക്കം & ചെമ്പകം പൂക്കുമ്പോൾ)
മികച്ച നടൻ: മൊയ്തീൻ ഷാ (കടലിനക്കരെ)
മികച്ച ക്യാമറ & എഡിറ്റിംഗ്: മുഹമ്മദ് റിയാസ് (കടലിനക്കരെ)
മികച്ച ബാലതാരം (ആൺകുട്ടി): അഖിലേഷ് മധു (തുറന്ന പുസ്തകം)
മികച്ച ബാലതാരം (പെൺകുട്ടി): അനന്ദിത അനൂപ് (അമ്മയ്ക്കായി) & പാർവ്വതി കുനിയിൽ ഷാജൻ (സ്നേഹപൂർവ്വം അമ്മയ്ക്ക്)
സ്പെഷ്യൽ ജൂറി പരാമർശം: ശിവദ രാംദാസ് & വരദ രാംദാസ്