പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ലോകസംഗീതദിനത്തോടനുബന്ധിച്ച് പൽപക് കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച മലയാളം ഓൺലൈൻ കവർ സോങ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പ്രതിഭകളാണ് മാറ്റുരച്ചത്.
പാട്ടിന്റെ പുത്തൻ ഭാവങ്ങളുമായി നമ്മൾ ഒരുക്കിയ,നിരവധി പ്രതിഭകൾ പങ്കെടുത്ത ഈ സംഗീത പോരാട്ടത്തിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായവരെ ഏറെ സന്തോഷത്തോടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു.
ഒന്നാം സ്ഥാനം: പാർവതി പണിക്കർ
രണ്ടാം സ്ഥാനം: ശ്രീരഞ്ജിനി കെ. പി. & രാമകൃഷ്ണൻ സി. പി.
മൂന്നാം സ്ഥാനം: ആതിര മഹേഷ്
പ്രത്യേക പുരസ്കാരങ്ങൾ ജൂറി സ്പെഷ്യൽ പരാമർശം: രാമദാസ് അണിയത്ത് & ധന്യ അജിത്കുമാർ
ജനപ്രിയ അവാർഡ് (ഏറ്റവും കൂടുതൽ ലൈക്ക്,
വ്യൂ,
ഷെയർ): ധന്യ അജിത്കുമാർ